കനത്ത മഴയും കാട്ടുപന്നികളും കരിന്പ് കൃഷിക്ക് ഭീഷണിയാകുന്നു
1442378
Tuesday, August 6, 2024 1:44 AM IST
മയ്യിൽ: മഴക്കെടുതിയും കാട്ടുപന്നി ശല്യവും മൂലം കരിന്പ് കർഷകർ പ്രതിസന്ധിയിൽ. 35 വർഷമായി കരിമ്പ് കൃഷി ചെയ്യുന്ന മയ്യിൽ കോറളായിയിലെ ജനാർദനന്റെ ഒരേക്കറോളം കൃഷി പൂർണമായും നശിച്ചു.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ജനാർദനൻ ജില്ലയിൽ ഏറ്റവും കൂടുതൽ കരിന്പ് കൃഷി ചെയ്യുന്ന കർഷകൻ കൂടിയാണ്.
കോറളായി തുരുത്തിലും കുറുമാത്തൂരിലെ തായെത്തറമ്മലിലും ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. കാട്ടുപന്നി ശല്യത്തിനൊപ്പം ഇത്തവണ കനത്ത മഴയിൽ വെള്ളം കയറിയതുമാണ് കൃഷി നശിക്കാൻ കാരണമെന്ന് ജനാർദനൻ പറഞ്ഞു.