ഡിക്കിയിലിരുന്ന് അപകടയാത്ര; കാർ കസ്റ്റഡിയിൽ
1442079
Monday, August 5, 2024 1:56 AM IST
കൂത്തുപറമ്പ്: ഓട്ടത്തിനിടെ കാറിന്റെ ഡിക്കിയിൽ ഇരുന്ന് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ കാർ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരം ചെറുവാഞ്ചേരി ടൗണിലൂടെയായിരുന്നു ഹോൺ നീട്ടി മുഴക്കി കാറിന്റെ ഡിക്കിയിലിരുന്നുള്ള യുവാക്കളുടെ യാത്ര. ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കെഎൽ 18 ബി 2020 നമ്പർ കാറിലാണ് അപകടയാത്ര നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
പാറക്കടവ് ചെക്യാട് സ്വദേശിയാണ് കാർ ഓടിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.