25 പേർക്ക് വീടും 25 യുവതികളുടെ വിവാഹവും ഏറ്റെടുത്ത് മുസ്തഫ ഹംസ
1442077
Monday, August 5, 2024 1:56 AM IST
പെരുമ്പടവ്: വയനാട്ടിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് വീട് നിർമിച്ചുനൽകുന്നതിനൊപ്പം 25 യുവതികളുടെ വിവാഹച്ചെലവും ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് പ്രവാസി വ്യവസായി. മാതമംഗലം സ്വദേശിയും കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനുമായ വി.യു. മുസ്തഫയാണ് കാരുണ്യത്തിന്റെയും നന്മയുടെയും പ്രതീകമായി മാറുന്നത്. ഇന്നലെ നടന്ന തന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് വി.യു. മുസ്തഫ ഹംസ ഇക്കാര്യമറിയിച്ചത്. മുസ്തഫയുടെ മകൾ ഡോ. റിഫയുടെയും തൃക്കരിപ്പൂർ സ്വദേശി ഡോ. റംഷാദുമായുള്ള വിവാഹമായിരുന്നു നടന്നത്.