യുവാവിനെ തട്ടിക്കൊണ്ടുപോയ ആറുപേർ അറസ്റ്റിൽ
1441979
Sunday, August 4, 2024 7:57 AM IST
മട്ടന്നൂർ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആറ് പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ശങ്കരനെല്ലൂർ സ്വദേശി മുഹമ്മദ് സലീജിനെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നിർമലഗിരിയിലെ മുഹമ്മദ് റസൽ, ഇടയിൽ പീടികയിലെ ഹൈമാൻ, പാത്തിപ്പാലത്തെ അഭിനാൻ, കെ.കെ. സായൂജ്, തൗഫീൽ, ഹനീം എന്നിവരെയാണ് മട്ടന്നൂർ എസ്ഐ കെ. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29ന് രാത്രി 7.30 ഓടെ ചാവശേരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മുഹമ്മദ് സലീജും പ്രതികളുമായി ചാവശേരിയിൽ വച്ച് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് മുഹമ്മദ് സലീജിന്റെ കാറിൽ തന്നെ പ്രതികൾ തട്ടിക്കൊണ്ടുപോകുകയും കൂത്തുപറന്പിനടത്ത് കോട്ടയംപൊയിൽ ഉപേക്ഷിച്ചെന്നുമാണ് കേസ്. പ്രതികളെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.