ദുരിതബാധിതരുടെ പുനരധിവാസത്തിന് റിട്ട. അധ്യാപകൻ 15 സെന്റ് ഭൂമി കൈമാറി
1441978
Sunday, August 4, 2024 7:57 AM IST
ഉളിക്കൽ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി സ്ഥലം നൽകി റിട്ട. അധ്യാപകൻ. മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തോമസ് ദേവസ്യയാണ് ഉളിക്കൽ പഞ്ചായത്തിലെ നെല്ലിക്കാംപൊയിലിൽ തന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് സ്ഥലം കൈമാറിയത്.
സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം തോമസ് ദേവസ്യയിൽ നിന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, വില്ലേജ് ഓഫീസർ എം.എസ്. വിനീത് എന്നിവർ ഏറ്റുവാങ്ങി.