ചെറുപുഴ: കനത്ത മഴയിൽ മലയോരത്ത് നാശനഷ്ടങ്ങൾ തുടരുന്നു. കഴിഞ്ഞദിവസം ചെറുപുഴ സ്റ്റേഡിയം റോഡരികിൽ വീടിനോട് ചേർന്ന മൺതിട്ട ഭിത്തിയോടെ ഇടിഞ്ഞ് റോഡിലേക്ക് വീണു. വീടിനും കേടുപാട് സംഭവിച്ചു. വിടിന്റെ ചുമരിന് വിള്ളൽ സംഭവിച്ചു.
ചെഞ്ചേരിവീട്ടിൽ മുരളീധരന്റെ പറന്പാണ് ഇടിഞ്ഞി വീണത്. ഇടിഞ്ഞ ഭാഗം പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. ചെറുപുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ. ദാമോദരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.