ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു
1435513
Friday, July 12, 2024 10:11 PM IST
ചക്കരക്കൽ: ദേഹത്ത് പെട്രോളൊഴിച്ച് നടുറോഡിൽ തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. മിടാവിലോട് സ്വദേശിയായ മുഹമ്മദ് നസീഫാണ് (27) ഇന്നലെ പുലർച്ചെ മരിച്ചത്.
കഴിഞ്ഞ ദിവസം വാരംകടവ് ആയുർവേദ റോഡിലാണ് സംഭവം. നാട്ടുകാർ നോക്കി നിൽക്കെയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
പൊള്ളലേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ആദ്യം ചാലയിലെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് നില ഗുരുതരമായതിനാൽ കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു.