കാർഷിക പരിശീലന പരന്പരയ്ക്ക് തുടക്കം
1435052
Thursday, July 11, 2024 1:31 AM IST
ചെറുപുഴ: ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കാർഷിക പരിശീലന പരന്പരയ്ക്ക് തുടക്കമായി. കൃഷിഭവന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ കൂടിയും അല്ലാതെയും കർഷകർ ആവശ്യപ്പെടുന്ന പരിശീലനം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കും.
കാർഷിക പരിശീലന പരന്പര പയ്യന്നൂർ കൃഷി അസി. ഡയറക്ടർ കെ.രാഖി ഉദ്ഘാടനം ചെയ്തു.കൃഷിഓഫീസർ പി.അഞ്ജു അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി കൂൺകൃഷി പരിശീലനവും കൂൺവിത്ത് വിതരണവും നടന്നു. നായനാർ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം കെ. ദാമോദരൻ കൂൺകൃഷി പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, അസി. കൃഷി ഓഫീസർ പി. ഗീത, വായനശാല പ്രസിഡന്റ് കെ.വി. ദാമോദരൻ, പലേരി ശശി, എ.കെ. മാത്യു എന്നിവർ പ്രസംഗിച്ചു. കൃഷി അസി. സുരേഷ് കുറ്റൂർ, പി. ശശിധരൻ എന്നിവർ ക്ലാസ് നയിച്ചു.