ശ്രമദാനമായി വെള്ളക്കെട്ട് പരിഹരിച്ചു
1435049
Thursday, July 11, 2024 1:31 AM IST
ഇരിട്ടി: ഇരിട്ടി-നരിക്കുണ്ടം റോഡിൽ മഴക്കാലത്ത് സ്ഥിരമായി രൂപപ്പെടുന്ന വെള്ളക്കെട്ട് ശ്രമദാനമായി പരിഹാരിച്ച് ചാത്തോത്ത് രവീന്ദ്രൻ. അധികൃതർ മുഖം തിരിച്ചു നിൽക്കുന്പോൾ അറുപത്തിയഞ്ചുകാരന്റെ പ്രവർത്തനം മാതൃകയായി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ശ്രമദാനം ഇന്നലെ വൈകുന്നേരത്തോടെയാണ് പൂർത്തിയായത്. പഴയകെട്ടിടാവശിഷ്ടങ്ങൾ ശേഖരിച്ച് റോഡ് ഉയർത്തുകയും വെള്ളം പോകാൻ റോഡരികിൽ ചാലുകൾ കീറിയുമാണ് റോഡ് സഞ്ചാര യോഗ്യമാക്കിയത്. പൈപ്പ് ലൈൻ പദ്ധതി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിർമിച്ച കുഴികളിലെ മണ്ണ് മഴയിൽ കുത്തിയൊഴുകി റോഡ് പൂർണമായും തകർന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.