കവർച്ചക്കാർ ആറു വാതിലുകൾ കുത്തിപ്പൊളിച്ചു; വീട്ടുകാർക്ക് ഒന്നരലക്ഷം നഷ്ടം
1435045
Thursday, July 11, 2024 1:31 AM IST
പിലാത്തറ: വാതിലുകള്‍ കുത്തിത്തുറന്ന് കവർച്ചാസംഘം വീട്ടിൽ കയറി. സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും മുന്‍വശത്തെയും അകത്തെ മുറികളുടെയും ആറു വാതിലുകള്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു. മണ്ടൂര്‍ കോക്കാട് ബസ്സ്റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ താഹയുടെ വീട്ടിലാണ് മോഷ്ടാക്കളുടെ അതിക്രമം.
മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. തിങ്കളാഴ്ചയാണ് താഹയും കുടുംബവും ഗള്‍ഫിലേക്ക് പോയത്. കുടുംബസമേതം ഗള്‍ഫിലായിരുന്ന ഇവര്‍ താഹയുടെ ഭാര്യയുടെ ഉമ്മ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു. ഒരാഴ്ചയോളം ഇവിടെ താമസിച്ച ശേഷമാണ് മടങ്ങിയത്. വാതിലുകള്‍ തകര്‍ത്തതില്‍ മാത്രം ഒന്നരലക്ഷത്തോളം രുൂപയുടെ നഷ്ടം സംഭവിച്ചു. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.