പഞ്ചായത്ത് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച കേസ്: ഏഴു പേരെ വെറുതെ വിട്ടു
1434959
Wednesday, July 10, 2024 8:29 AM IST
ആലക്കോട്: പഞ്ചായത്ത് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തുവെന്നുമുള്ള കേസിൽ മഞ്ഞുമല ക്വാറിവിരുദ്ധ സമരസമിതി പ്രവർത്തകരായ ഏഴുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
സമരസമിതി പ്രവർത്തകരായ സജി ജോർജ് പുത്തൻ കണ്ടത്തിൽ , ബിനു കാരന്താനം, വിവേക് കൊല്ലേത്ത്, ജോസ് കാരി ക്കുളം, റിജോ പെരുനിലം, സനോജ് പരിപ്പായി, മാത്യു പാറശേരി എന്നിവരെയാണ് തലശേരി സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. നടുവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബിന്ദു ബാലന്റെ പരാതിയിലായിരുന്നു ആലക്കോട് പോലീസ് കേസെടുത്തത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളാട് മഞ്ഞുമലയിലെ ക്വാറി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിഭാഗത്തിനായി അഡ്വ. തങ്കച്ചൻ മാത്യു ഹാജരായി.