മലിനജല പ്രശ്നം: ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
1434952
Wednesday, July 10, 2024 8:28 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം ബ്ലോക്ക് പ്രസിഡന്റ് രാഹുൽ കായക്കൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിൽ നിന്നുള്ള മലിനജലം സമീപവാസികൾക്ക് ദുരിതമായിരിക്കുകയാണെന്നും പ്രദേശം സാംക്രമിക രോഗഭീതിയിലാണെന്നും ഉടൻ പ്രശ്നത്തിന് പരിഹാരം കാണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഉപരോധത്തിന് ഷിബു ഫർണാണ്ടസ്, പി. അനൂപ, രാജേഷ് ആയിക്കര, റെനീഷ് കല്ലൊളത്തിൽ, ഇന്ദ്രപാൽ, റെനിഷ്, മഹേഷ് ചാല എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ചർച്ചയിൽ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.