ജ്യേഷ്ഠനു പിന്നാലെ അനുജനും മരിച്ചു
1434696
Tuesday, July 9, 2024 10:23 PM IST
ഇരിട്ടി: ജ്യേഷ്ഠൻ മരിച്ച് അരമണിക്കൂർ വ്യത്യാസത്തിൽ അനുജനും മരിച്ചു. വിളക്കോട് കുറുക്കൻമുക്കിലെ എൻ.സി. ബാലൻ (78) ഇന്നലെ രാവിലെ 10.30 ഓടെ മരണപ്പെട്ടു. ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനിടെ 11 ഓടെ ഇദ്ദേഹത്തിന്റെ അനുജൻ കാക്കയങ്ങാട് കായപ്പനച്ചിയിലെ എൻ.സി. ശ്രീധരനും (73) മരണപ്പെടുകയായിരുന്നു.
ഇരുവരും അസുഖബാധിതരായി രണ്ട് ആശുപത്രികളിലായി ചികിത്സയിലായിരുന്നു. ശ്രീമതിയാണ് ബാലന്റെ ഭാര്യ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സതീശൻ, വിനയ. സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, വിജയൻ, സുകുമാരൻ, നാരായണൻ, കുഞ്ഞിരാമൻ, നളിനി.
യശോദ, ജാനകി എന്നിവർ ശ്രീധരന്റെ ഭാര്യമാരാണ്. മക്കൾ: ശ്രീയേഷ്, ശ്രീഷ്മ, ശ്രീജേഷ്, ശ്രീജിത, പരേതയായ ശ്രീജ. മരുമക്കൾ: സന്തോഷ് (വെള്ളിയാംപറമ്പ്), രക്ഷാന്തൻ. ശ്രീധരന്റെ സംസ്കാരം ഇന്നലെ നടന്നു. ബാലന്റെ സംസ്കാരം ഇന്നു രാവിലെ നടക്കും.