റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി
1434521
Tuesday, July 9, 2024 1:34 AM IST
ചെറുപുഴ: ചെറുപുഴ റോട്ടറി ക്ലബിന്റെ 2024-2025 വർഷത്തെ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റായി ജോസ് തടത്തിലും സെക്രട്ടറിയായി റോയ് ജോസഫും ട്രഷററായി സോണി ജോസും സ്ഥാനമേറ്റു.
ചെറുപുഴ ലയൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോയ് ആന്ത്രോത്ത് അധ്യക്ഷത വഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യതിഥി വി.ജി. നായനാർ നിർവഹിച്ചു. എയ്ഞ്ചൽ സ്പെഷൽ സ്കൂളിനുള്ള ധനസഹായം കൈമാറി.
സോൺ സെക്രട്ടറി വി.കെ.വി. മനോജ്, രമേശൻ മാപ്പിടിശേരി, അസി. ഗവർണർ ഡോ. സി.ഡി. ജോസ്, സി. മിഥുൻ, വിജോയ് വർഗീസ്, സി.ടി. വിനോദ്, തോമസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.