ഓണത്തിന് ഒരുകൊട്ട പൂവ്
1434519
Tuesday, July 9, 2024 1:34 AM IST
ചെറുപുഴ: കണ്ണൂർ ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ചെറുപുഴ പഞ്ചായത്തുതല നടീൽ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ നിർവഹിച്ചു. കൊല്ലാട അന്ന ജെഎൽജിയും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചെറുപുഴ യൂണിറ്റിന്റെയും നേതൃത്വത്തിലുള്ള കൃഷിയിടത്തിലാണു നടീൽ ഉദ്ഘാടനം സംഘടിപ്പിച്ചത്.
ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഗ്രൂപ്പിനു വേണ്ടി തൈകൾ ഏറ്റുവാങ്ങി. ചെറുപുഴ കൃഷി ഓഫീസർ പി. അഞ്ജു അധ്യക്ഷത വഹിച്ചു. ഷൈനി ബിനോയ്, പി. ഗീത, സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു.
ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വിളവെടുക്കുന്ന പൂക്കൾ ചെറുപുഴയിൽ തന്നെ വില്പന നടത്താൻ ആവശ്യമായ വിപണി സൗകര്യം ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ പറഞ്ഞു.