പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് മാർച്ച്
1434516
Tuesday, July 9, 2024 1:34 AM IST
ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാതെ മലയോര മേഖലയിലെ ജനങ്ങളോട് സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ പുളിങ്ങോം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബഹുജന മാർച്ച് നടത്തി.
പുളിങ്ങോം ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് കുടുംബാരോഗ്യകേന്ദ്രത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പുളിങ്ങോം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ മഹേഷ് കുന്നുമ്മൽ, കെ.കെ. സുരേഷ് കുമാർ, എ. ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, ഉഷാ മുരളി, പ്രണവ് കരേള, ജയിംസ് രാമത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറെത്തിയാണ് നിലവിൽ രോഗികളെ പരിശോധിക്കുന്നത്. പല ദിവസങ്ങളിലും രാവിലെ 11.30 ആകുമ്പോഴേയ്ക്കും ടോക്കൺ കൊടുക്കുന്നത് നിർത്തുകയും നിരവധി രോഗികൾ ഡോക്ടറെ കാണാൻ കഴിയാതെ മടങ്ങുകയുമാണ്.