ജില്ലാ കമ്മിറ്റി യോഗവും അംഗത്വ വിതരണവും
1434513
Tuesday, July 9, 2024 1:34 AM IST
കണ്ണൂർ: കേരളപ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി യോഗവും അംഗത്വ വിതരണവും കണ്ണൂർ ജില്ലാ ഐഎൻടിയുസി ഓഫീസിൽ നടന്നു. കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്റോ പി. ജോർജ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു.
തുച്ഛമായ വേതനം ലഭിക്കുന്ന ആശാവർക്കർമാർ വിശ്രമരഹിതമായ ജോലിയും മേലുദ്യോഗസ്ഥർ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന അടിമത്വവും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ഐഎൻടിയുസി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം പറഞ്ഞു. യോഗത്തിൽ ഐഎൻടിയുസി വനിതാവിംഗ് പ്രസിഡന്റ് യു.കെ. ജലജ, ജില്ലാ ജനറൽ സെക്രട്ടറി എ.ടി. നിഷാദ്, എം.വി. പ്രേമരാജൻ, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ജയശ്രീ, സുശീല ചപ്പാരപ്പടവ്, സുനന്ദ, ആലീസ് ജയിംസ്, മോളി ജോർജ് പായം എന്നിവർ പ്രസംഗിച്ചു.