വീടാക്രമിച്ച് മർദനം; നാലു പേർക്കെതിരേ കേസ്
1425116
Sunday, May 26, 2024 8:27 AM IST
ആലക്കോട്: വീട്ടിൽ അതിക്രമിച്ച് കയറി വാതിൽ ഉൾപ്പെടെയുള്ളവ തകർക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിൽ നാലു പേർക്കെതിരേ പോലീസ് കേസെടുത്തു.
വായാട്ടുപറമ്പ് സ്വദേശി ഡെയ്സി തോമസിന്റെ (63) പരാതിയിൽ ബന്ധുക്കളായ നാലുപേർക്കെതിരെയാണു കേസ്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.