പാർട്ട് ടൈം ജോലി തട്ടിപ്പ്; 1,65,000 രൂപ നഷ്ടപ്പെട്ടു
1424716
Saturday, May 25, 2024 1:32 AM IST
കണ്ണൂർ: ഫേസ്ബുക്കിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് കണ്ട് പണം നിക്ഷേപിച്ച പരാതിക്കാരന് 1,65,000 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നല്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലാഭമോ അടച്ച പണമോ തിരികെ നൽകാതെയാണ് തട്ടിപ്പിനിരയാക്കിയത്. മറ്റൊരു പരാതിയിൽ ഓൺലൈൻനായി ലോണിന് അപേക്ഷിച്ചയാൾക്ക് 1,09,500 രൂപ നഷ്ടപ്പെട്ടു. ലോൺ ലഭിക്കുന്നതിന് വിവിധ ചാർജുകൾ നല്കണമെന്നു പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചതിനു ശേഷം അടച്ച പണമോ ലോണോ നൽകാതെ വഞ്ചിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം , ടെലിഗ്രാം , ഫേസ്ബുക്ക് വാട്സ്ആപ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്ത് വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ പാടില്ലെന്ന് പോലീസ് അറിയിക്കുന്നു.