തുരീയം സംഗീതോത്സവം 28 മുതൽ
1424713
Saturday, May 25, 2024 1:32 AM IST
കണ്ണൂര്‍: പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന തുരീയം സംഗീതോത്സവത്തിന് ഈ മാസം 28 ന് പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ തുടക്കമാകും. 28 ന് വൈകുന്നേരം ആറിന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ കഥാകൃത്ത് ടി. പദ്മനാഭന്, റിയര്‍ അഡിമിറല്‍ കെ. മോഹനന്, എഴുത്തുകാരന് എം. മുകുന്ദന്, സംവിധായകന് പ്രിയദര്ശന്, മുന്‍ എംപി പി.കെ. ശ്രീമതി, ടി.ഐ. മധുസൂദനന് എംഎൽഎ എന്നിവര്‍ പങ്കെടുക്കും.
നാല്‍പ്പത്തിയൊന്ന് നാള് നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തില്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, മല്ലാടി സഹോദരന്മാര്,സഞ്ജയ് സുബ്രഹ്മണ്യന്, ദുര്‍ഗാ ശര്‍മ്മ, വിവേക് സദാശിവം, മദ്രാസ് പി. ഉണ്ണികൃഷ്ണന്, ഡോ എല്‍. സുബ്രഹ്മണ്യന്,ടി.എം. കൃഷ്ണ, ഉസ്താദ് ഗുലാം നിയാസ് ഖാന്, വാഴ്സി സഹോദരിമാര്‍,ഡോ കശ്യപ് മഹേശ്, സാരംഗ് കുല്‍ക്കര്‍ണ്ണി, ശശാങ്ക്,അഭയ് സോപുരി, പണ്ഡിറ്റ് രമേശ് നാരായണന്, യു. രാജേഷ്, വെങ്കിടേശ് കുമാര്‍,ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യന്,അരുണാ സായ്റാം, സുമിത്ര ഗുഹ എന്നിവർ പങ്കെടുക്കും.
ജൂലൈ 7 ന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനത്തിൽ കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ,കണ്ണൂർ ഡിഐജി തോംസൺ ജോസ്, വിദ്യാധരൻ മാസ്റ്റർ, സിനിമ സംവിധായകൻ കമൽ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതി, ഡോ. അസീം, ഡോ. സുരേഷ്ബാബു, എ. രഞ്ചിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.