ഇരിട്ടി ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ് ഭാരവാഹികൾ ചാർജെടുത്തു
1424543
Friday, May 24, 2024 1:28 AM IST
ഇരിട്ടി: നബാർഡിന്റെയും ഇരിട്ടി ഫെഡറൽ ബാങ്കിന്റെയും നേതൃത്വത്തിലുള്ള ഫെഡ്ഫാം ഫാർമേഴ്സ് ക്ലബിന്റെ ഭാരവാഹികൾ ചാർജെടുത്തു. പ്രസിഡന്റ് ജോസ് ജോർജ് ഇല്ലിക്കൽ, സെക്രട്ടറി എൻ.വി. ജോസഫ്, ട്രഷർ സിറിയക് പാറക്കൽ എന്നിവർ ചാർജെടുത്തു.
ക്ലബ് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ ഫെസ്റ്റിവലിൽ വെസ്റ്റേൺ ഗ്രൂപ്പ് സോംഗിൽ രണ്ടാംസ്ഥാനം നേടിയ ടീം അംഗമായ കുര്യൻ വി. ജോസഫിനെയും അനുമോച്ചു.
ക്ലബിന്റെ നേതൃത്വത്തിൽ ഇരിട്ടിമേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. യോഗത്തിൽ സിബി വാഴക്കാല അധ്യക്ഷത വഹിച്ചു. കെ.കെ. മാത്യു, സുരേഷ് ബാബു, ഷാജി കുളക്കോട്ട്, ഫെഡറൽ ബാങ്ക് അഗ്രി മാനേജർ അർജുൻ വിജയ്, അസി. മാനേജർ പി. ഗൗതം, ബെന്നിച്ചൻ മഠത്തിനകം, വിജി സുനിൽ, ജോളി അഗസ്റ്റിൻ, കെ.ജെ. ജോൺസൺ, കുര്യൻ മൈലാടി തുടങ്ങിയവർ പ്രസംഗിച്ചു.