വൈഎംസിഎ കുടുംബ സംഗമം
1424541
Friday, May 24, 2024 1:27 AM IST
വള്ളിത്തോട്: വൈഎംസിഎ വള്ളിത്തോട് യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും കന്നോത്ത് എംബയർ ഓഡിറ്റോറിയത്തിൽ നടത്തി. വൈഎംസിഎ ഏഷ്യാ പസഫിക്ക് അലൈൻസ് നിർവാഹക സമിതി അംഗവും കേരള നോർത്ത് സോൺ കോ-ഓർഡിനേറ്ററുമായ ഡോ. കെ.എം. തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. ജോസ് ജോസഫ് ചമ്പംകുളത്തിൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു.
ഫാ. തോമസ് പാണംകുഴി അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഏബ്രഹാം കച്ചിറയിൽ പുതിയ അംഗങ്ങളുടെ ഇൻഡഷൻ നിർവഹിച്ചു. വനിത ചെയർ പേഴ്സൺ ജിമോൾ മനോജ് വനിത സംഗമം ഉദ്ഘാടനവും ഡോ. എം.ജെ. മാത്യു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. സണ്ണി കൂറുമുള്ളതടം, ജോയി മുകുളേകാലായിൽ, ജോസ് മാത്യു ഉഴുത്തുവാൽ, കെ.സി. ജോസഫ്, ലിസി ചെമ്പംകുളം, ജേക്കബ് വട്ടപ്പാറ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.സി. ജോസഫ്-പ്രസിഡന്റ്, ജോസഫ് മൈലാടിയിൽ-വൈസ് പ്രസിഡന്റ്, ജോസ് മാത്യു ഉഴുത്തുവാൽ-സെക്രട്ടറി, ബിനോയ് തോമസ്-ജോ. സെക്രട്ടറി, ബാബു ഗ്ലോറി-ട്രഷറർ.