കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ മയക്കുമരുന്നു വേട്ട; രണ്ടു യുവാക്കൾ പിടിയിൽ
1424325
Thursday, May 23, 2024 12:44 AM IST
തളിപ്പറമ്പ്: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ബസിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.2 ഗ്രാം എംഡിഎംഎ പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് (21), ഷമ്മസ് (21) എന്നിവരെയാണ് പിടികൂടിയത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസാർ, ഒ. അഷ്റഫ് മലപ്പട്ടം, കെ. രത്നാകരൻ, കെ.കെ. ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ. സിവിൽ എക്സൈസ് ഓഫീസറായ കെ.എ. മജീദ്, എം. കലേഷ്, ഡ്രൈവർ ജുനിഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.