യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി
1424324
Thursday, May 23, 2024 12:44 AM IST
കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ മാപ്പിൽ പുതുതായി ഉൾപ്പെട്ട കേളകം, കണിച്ചാർ, കോളയാട് വില്ലേജുകളെ ഒഴുവാക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജനകീയ ഒപ്പ് ശേഖരണം നടത്തി.
ഇഎസ്എ പരിധിയിൽ അധികമായി ഉൾപ്പെട്ട പ്രദേശങ്ങളെ ഒഴുവാക്കി ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിവേദനം നൽകുന്നത്.
വനം മാത്രം ഉൾപ്പെടുത്തി പരിസ്ഥിതി സംവേദന മേഖല നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ ഒപ്പ് ശേഖരണം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
നിലവിലത്തെ റിപ്പോർട്ട് പ്രകാരം പാലുകാച്ചി, കുനംപള്ള, ഏലപ്പീടിക, ചീങ്കണ്ണിപ്പുഴയുടെ അതിർത്തി പ്രദേശങ്ങൾ, ബാവലിപ്പുഴയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവടങ്ങൾ ഇഎസ്എ പരിധിയിൽ വരും. ഇത് ജനവാസ മേഖലയെ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കമാണെന്ന് വിപിൻ ജോസഫ് കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ടോണി പൊങ്ങൻപാറ അധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, റെജിനോൾഡ് മൈക്കിൾ, വിമൽ കൊച്ചുപുര, കെ.എസ്. അജിൻ, അശ്വിൻ സജീവ്, ജിൽജോ കളത്തിൽ എന്നിവർ നേതൃത്വം നൽകി.