മരം കടപുഴകി വീണ് വൈദ്യുത തൂണുകൾ തകർന്നു
1423655
Monday, May 20, 2024 1:12 AM IST
മട്ടന്നൂർ: ശക്തമായ മഴയിൽ മട്ടന്നൂർ കളറോഡിൽ മരം കടപുഴകി ലൈനിൽ വീണ് വൈദ്യുത തൂണുകൾ തകർന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. കളറോഡ് പഴയപാലം റോഡിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരം കടപുഴകി വൈദ്യുത ലൈനിൽ വീണത്. മരം വീണതിനെ തുടർന്നു മൂന്ന് വൈദ്യുത തൂണുകൾ തകരുകയും രണ്ടു തൂണുകൾ ചെരിയുകയും ചെയ്തു.
റോഡിന് കുറകെ വീണ മരം മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും കെഎസ്ഇബി അധികൃതരും ചേർന്ന് മുറിച്ചുമാറ്റി. വൈദ്യുത തൂണുകൾ തകർന്നതിനാൽ കളറോഡ് പോളിടെക്നിക്ക്, സഫാവുഡ്, മുണ്ടയോട് ട്രാൻസ്ഫോർമർ പരിധിയിൽ മണിക്കൂറുകളോളം വൈദ്യുത ബന്ധം തടസപ്പെട്ടു.