മഴക്കാലപൂർവ ശുചീകരണം നടത്തി
1423573
Sunday, May 19, 2024 7:57 AM IST
ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പുളിങ്ങോം, വാഴക്കുണ്ടം ടൗണുകളിൽ ശുചീകരണം നടത്തി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. ചന്ദ്രകാന്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം സിബി.എം. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മാത്യു കാരിത്താങ്കൽ, സജിനി മോഹൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എൽ.എസ്. അശ്വതി, റോയ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: മലിന്യമുക്ത നവകേരളം കർമ പരിപാടിയുടെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ തല മഴക്കാലപൂർവ മെഗാ ശുചികരണം നടത്തി. നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.വി. നാരായണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, ജോസഫിന വർഗീസ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർ കെ.വി. ഗീത, ഹെൽത്ത് ഇൻസ്പെക്ടർ പി. പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു.