ആനി ജോർജിന് നാടിന്റെ അഭിനന്ദന പ്രവാഹം
1416816
Wednesday, April 17, 2024 1:52 AM IST
ആലക്കോട്: സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 93- ാം റാങ്ക് നേടിയ ആനി ജോർജ് ഓലിക്കുന്നേലിന് നാടിന്റെ അഭിനന്ദന പ്രവാഹം.
സജീവ് ജോസഫ് എംഎൽഎ, കേരളാ കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോർജ് പുഞ്ചതറപ്പേൽ, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി കാർത്തികപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദിച്ചു.