വയോധികൻ കാറിടിച്ച് മരിച്ചു
1416489
Monday, April 15, 2024 10:14 PM IST
മട്ടന്നൂർ: ക്ഷേത്രത്തിൽ പോയി വരുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. പനയത്താം പറമ്പിലെ ചെമ്പിലോടൻ രാഘവൻ (89) ആണ് മരിച്ചത്. വിഷു ദിനത്തിൽ രാവിലെ ഒമ്പതോടെ ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കാറിടിക്കുകയായിരുന്നു.
ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജാനകി. മക്കൾ: ലളിത, രജിത , സന്തോഷ് ബാബു, ലത (മിനി), രമിത. മരുമക്കൾ: പ്രമോദ്, സജിഷ , സജി, പരേതരായ ജനാർദനൻ, അനൂപ്.