യുഡിഎഫ് വളക്കൈ വെസ്റ്റ് കുടുംബസംഗമം നടത്തി
1416460
Sunday, April 14, 2024 7:44 AM IST
വളക്കൈ: യുഡിഎഫ് വളക്കൈ വെസ്റ്റ് കുടുംബ സംഗമം കെപിസിസി സെക്രട്ടറി ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഡേവിസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജിസൻ വർഗീസ് ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് ഇ.വി.രാമകൃഷ്ണൻ മുഖ്യ പ്രഭാഷണവും നടത്തി. വി.എൻ.അഷറഫ്, ബാലകൃഷ്ണൻ, പ്രിയ ഫൽഗുണൻ, കെ.പി.അബ്ദുൽ സത്താർ, പ്രദീപൻ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.