മുഖം മിനുക്കി തളിപ്പറമ്പ് നഗരസഭാ ലൈബ്രറി
1416459
Sunday, April 14, 2024 7:44 AM IST
തളിപ്പറമ്പ്: നവീകരണത്തിന്റെ പുതുമോടിയിൽ തിളങ്ങി തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയും വായനശാലയും. നിറം പോയ ചുവരുകളും, പൊട്ടിപ്പൊളിഞ്ഞ ടൈലുകളുമായി നിന്നിരുന്ന കെട്ടിടം ഇപ്പോൾ ആരെയും ആകർഷിക്കുന്ന വായനാ സൗഹൗദ സ്ഥാപനമായി മാറിക്കഴിഞ്ഞു.14 വർഷത്തിന് ശേഷം 17 ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്.
ലൈബ്രറിയുടെ ശോച്യാവസ്ഥയെ കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2010ൽ നിർമിച്ച കെട്ടിടം പൂർണമായി നവീകരിക്കാൻ നഗരസഭ തീരുമാനിച്ചത്. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ മുൻകൈ എടുത്തത് നവീകരണ പരിപാടി വേഗത്തിലാക്കുകയായിരുന്നു.
ലൈബ്രറിയുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി നവീകരിച്ച ലൈബ്രറി കെട്ടിടത്തിനുള്ളിൽ പാദരക്ഷ ഉപയോഗിക്കുന്നത് പോലും വിലക്കിയിരിക്കയാണ്. വൃത്തിയും വെടിപ്പും നിലനിർത്താൻ എല്ലാ വായനക്കാരും സഹകരിക്കണമെന്ന് ലൈബ്രറി ഇൻ ചാർജ് പച്ച ലക്ഷ്മണൻ പറഞ്ഞു.