കണ്ണൂർ ഗവ. മെഡി. കോളജിൽ മരുന്നുകൾ വരാന്തയിൽ
1416108
Saturday, April 13, 2024 1:15 AM IST
പരിയാരം: ഉത്തര മലബാറിലെ സർക്കാർ മെഡിക്കൽ കോളജായ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരുന്നുകൾ സൂക്ഷിക്കാൻ സംവിധാനമില്ല. വരാന്തകളിൽ വിലപിടിപ്പുള്ള മരുന്നുകളടക്കം പെട്ടികളോടെ കൂട്ടിയിട്ടിരിക്കുകയാണ്. പ്രത്യേക താപനിലയിൽ സൂക്ഷിച്ച് വയ്ക്കേണ്ട മരുന്നുകൾ ഉൾപ്പെടെ ഇവയിലുണ്ട്.
പ്രതിമാസം വേണ്ട മരുന്നിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്പോഴാണ് ലഭിച്ച മരുന്നുകൾ പോലും കൃത്യമായി സൂക്ഷിക്കാൻ സംവിധാനമൊരുക്കാത്തത്. നേരത്ത സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് ഗവ. മെഡിക്കൽ കോളജാക്കി മാറ്റുകയായിരുന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലുള്ളവർ കൂടുതലായും ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജാണിതെങ്കിലും സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബന്ധപ്പെട്ടവർ താത്പര്യം കാട്ടുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ട്.