പൂളക്കുറ്റി സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ തുടങ്ങി
1416102
Saturday, April 13, 2024 1:15 AM IST
പൂളക്കുറ്റി: പൂളക്കുറ്റി സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. മാർട്ടിൻ വരിക്കാനിക്കൽ കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസഫ് വയലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. അഗസ്റ്റിൻ അറയ്ക്കൽ മുഖ്യകാർമികനാകും. ഫാ. കുര്യാക്കോസ് പന്തല്ലൂപ്പറന്പിൽ വചനസന്ദേശം നൽകും. സമാപനദിനമായ നാളെ രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഫിലിപ്പ് കവിയിൽ മുഖ്യകാർമികത്വം വഹിക്കും. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.