പഴശി കനാൽ തുരങ്കത്തിലെ ചോർച്ച: യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചു
1415865
Friday, April 12, 2024 12:44 AM IST
മട്ടന്നൂർ: ചോർച്ചയുണ്ടായ കാരയിലെ പഴശി കനാൽ തുരങ്കം യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു. പ്രളയത്തിൽ തുരങ്കം തകർന്നു കനാലും റോഡും നെടുകെ പിളരുകയായിരുന്നു. തുടർന്നു അഞ്ച് കോടി ചെലവിട്ടു നിർമിച്ച തുരങ്കത്തിലാണ് ചോർച്ചയുണ്ടായത്. കോടികൾ ചെലവിട്ട് നിർമിച്ച തുരങ്കത്തിന് ചോർച്ചയുണ്ടായതോടെ ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരിട്ടുണ്ട്.
തുടർന്നാണ് യുഡിഎഫ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്.നിർമാണവുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരുമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
എ.കെ.രാജേഷ്, വി.എൻ.മുഹമ്മദ്, പി.രാഘവൻ, കെ.വി.ജയചന്ദ്രൻ, കെ.മനീഷ്, ഷബീർ എടയന്നൂർ, സുരേഷ് ബാബു, എം.കെ.കുഞ്ഞിക്കണ്ണൻ, ജലീൽ എളമ്പാറ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.
ആക്ഷൻ കമ്മിറ്റി
രൂപീകരിച്ചു
മട്ടന്നൂർ: പഴശി ഇ=റിഗേഷൻ കനാലിന്റെ കാരയിലെ തുരങ്കത്തിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നു അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു. കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ, നഗരസഭാ കൗൺസിലർ പ്രമിജ ഷാജി, വി.കെ. ലക്ഷ്മണൻ, വി.കെ. ധനോജ് എന്നിവർ പ്രസംഗിച്ചു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഇടപെടൽ നടത്തുന്നതിനായി നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് കൺവീനറും കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽകുമാർ ജോ. കൺവീനറുമായി സമിതി രൂപീകരിച്ചു.