ചെക്കിംഗ് പോയിന്റ് സന്ദർശിച്ച് കമ്മീഷണർ
1415864
Friday, April 12, 2024 12:44 AM IST
കണ്ണൂർ: ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് ക്രമീകരിച്ച ബോഡർ സീലിംഗ് വാഹന പരിശോധന ചെക്കിംഗ് പോയിന്റ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ സന്ദർശിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ചമ്പാട്ടെ ചെക്കിംഗ് പോയിന്റാണ് കമ്മീഷണർ സന്ദർശിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശവും നല്കി. പണം, ആയുധം, ലഹരി വസ്തുക്കള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ മുതൽ ചരക്ക്, ആഡംബര വാഹനങ്ങൾ വരെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും സമഗ്രമായ പരിശോധനയാണ് നടന്നു വരുന്നത്.