കിണർ കുഴിക്കുന്നതിനിടെ മണ്ണുകുട്ട വീണ് തൊഴിലാളി മരിച്ചു
1415797
Thursday, April 11, 2024 10:22 PM IST
കണ്ണൂർ: കിണർ കുഴിക്കുന്നതിനിടെ മണ്ണ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
കാഞ്ഞിലേരി സ്വദേശി സി. മനോഹരൻ(54) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിനാണ് അപകടം. എളയാവൂരിലെ ദീപക്കിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെയാണ് സംഭവം.
കുട്ടയിൽ മണ്ണ് കയറ്റുന്നതിനിടെ കയർപൊട്ടി മണ്ണും കുട്ടയും ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോഹരനെ അഞ്ചരക്കണ്ടിമെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ മരിച്ചു. മനോഹരന്റെ നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റിരുന്നു.