ശില്പശാല സംഘടിപ്പിച്ചു
1415674
Thursday, April 11, 2024 1:55 AM IST
പയ്യാവൂർ: കാഞ്ഞിലേരി പൊതുജന വായനശാല സമഗ്ര ശിക്ഷാ കേരളത്തിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി അവധിക്കാല ശില്പശാല സംഘടിപ്പിച്ചു. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അനിത അധ്യക്ഷത വഹിച്ചു. ബി.പി. വിപിന പദ്ധതി വിശദീകരിച്ചു. അവധിക്കാല വായനാപ്രവർത്തനങ്ങൾ, പുസ്തകവിതരണം, പുസ്തകം പരിചയപ്പെടൽ, വായനാ അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയും നടന്നു. വായനശാലാ സെക്രട്ടറി ഇ.പി. ജയപ്രകാശ്, സി.സി. പ്രജിന, ടി.വി. അജിത, അഭിരാം രാജു എന്നിവർ പ്രസംഗിച്ചു.