170 ലിറ്റർ വാഷ് പിടികൂടി
1415471
Wednesday, April 10, 2024 1:41 AM IST
ശ്രീകണ്ഠപുരം: ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് എക്സൈസും പാടാം കവല ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിൽ 170 ലിറ്റർ വാഷ് കണ്ടെടുത്തു. കാഞ്ഞിരക്കൊല്ലി, ചിറ്റാരി, ചീരമറ്റം തോട്ടുചാൽ എന്നിവിടങ്ങളിൽ നടത്തിയ റെയിഡിനിടെ ചിറ്റാരി - ചീരമറ്റം തോട്ടുചാലിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയിൽ വാഷ് പിടികൂടുന്നത്. ശ്രീകണ്ഠപുരം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സജീവിന്റെ നേതൃത്വ ത്തിൽ നടത്തിയ റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.പി. ഹംസക്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, എം. രമേശൻ, എം.എം. ഷഫീഖ്, ഫോറസ്റ്റ് സെക്ഷൻ വാച്ചർ പി.സി. ചന്ദ്രൻ, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.