പോലീസ് വാഹനം ഉൾപ്പെടെ നാല് വാഹങ്ങൾ അപകടത്തിൽപെട്ടു
1415465
Wednesday, April 10, 2024 1:41 AM IST
ഇരിട്ടി: കരിക്കോട്ടക്കരി സ്റ്റേഷനിലെ പോലീസ് വാഹനം ഉൾപ്പെടെ നാലു വാഹങ്ങൾ കൂട്ടിയിടിച്ച് അപകടം . ഇരിട്ടി പാലത്തിനും പോലീസ് സ്റ്റേഷനും ഇടയിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം നടന്നത്. പോലീസ് വാഹനവും ലോറിയും രണ്ട് കാറുകളുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപെട്ട കാർ ലോറിയിലും മറ്റ് വാഹങ്ങളിലും നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിലും ഇടിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഇരിട്ടി കൂട്ടുപുഴ റോഡിൽ ഗതാഗത തടസമുണ്ടായി.