വിസ്മയക്കാഴ്ചകളുമായി മറൈൻ എക്സ്പോ
1415375
Tuesday, April 9, 2024 8:07 AM IST
കണ്ണൂർ: സമുദ്രാന്തര്‍ ഭാഗത്തെ വിസ്മയക്കാഴ്ചകളുമായി എ ടു സെഡ് ഇവന്റ്സ് ഒരുക്കുന്ന മറൈന്‍ എക്സ്പോയ് കണ്ണൂര്‍ പോലീസ് മൈതാനിയിൽ ആരംഭിച്ചു. ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു. അപൂര്‍വമായി കാണാവുന്ന പക്ഷികളുടെ പെറ്റ്ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന റോബോട്ടിക് ആനിമല്‍ പവലിയൻ, വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന അക്രേലിക് അക്വേറിയത്തില്‍ അണ്ടര്‍ വാട്ടര്‍ സൂ മറൈന്‍ എന്നിവയും എക്സ്പോയില്‍ ഒരുക്കിയിട്ടുണ്ട്.
ലക്ഷങ്ങള്‍ വിലവരുന്ന വൈവിധ്യങ്ങളായ വിദേശികളും സ്വദേശികളുമായ മത്സ്യങ്ങളാണ് ടണല്‍ അക്വേറിയത്തിലുളളത്. മനുഷ്യനെപ്പോലും ഭക്ഷിക്കുന്ന ക്രൗര്യമുളള അരാപൈമ, അലിഗെറ്ററര്ഗാര്, പിരാന, കടല്‍ മത്സ്യങ്ങളായ ബട്ടര്‍ഫ്ലൈ, ബാറ്റ്ഫിഷ്, സ്റ്റാര്ഹണിമൂണ്, വിവിധ വര്‍ണങ്ങളിലുളള ഡിസ്കസ്, ശുദ്ധജലത്തില്‍ ജീവിക്കുന്ന ഷാര്‍ക്ക്, വിദേശിയായ തെരണ്ടി തുടങ്ങി ആയിരത്തിലധികം മീനുകളെ അക്രേലിക് അക്വേറിയത്തിൽ തൊട്ടടുത്ത് നിന്നും കാണാം. 200 അടി നീളത്തില്‍ അണ്ടര്‍ വാട്ടര്അക്രിലിക് ഗ്ലാസ് ടണലും നാനൂറ് അടി നീളത്തില്‍ മറ്റ് അക്വേറിയങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മഡഗാസ്കര്‍ സിനിമയിലെ കഥാപാത്രങ്ങളുടെ രൂപങ്ങളും ഡോ. എ.പി.ജെ അബ്ദുള്‍കലാമിന്റെ ജീവിതവും അദ്ദേഹത്തിന്റെ ചിന്തകളും ആസ്പദമാക്കിയ തീം പവലിയനും ഷോപ്പിംഗ് പവലിയനും ഫുഡ്കോര്‍ട്ട് അമ്യൂസ്മെന്റ് റൈഡ് കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന് കണ്ണൂര്‍ കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് അധ്യക്ഷത വഹിച്ചു. റോബോട്ടിക് ആനിമല്‍ ഷോ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിരയും അണ്ടര്‍ വാട്ടര്‍ ടണല്‍ മുന്‍ മേയര്‍ ടി.ഒ. മോഹനനും പെറ്റ്ഷോ വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും ഉദ്ഘാടനം ചെയ്തു. ഷോപ്പിംഗ് പവലിയന് ഉദ്ഘാടനം കേരള വ്യപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി.എം. സുഗുണനും ഫുഡ്കോര്‍ട്ട് കണ്ണൂര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കസ്തൂരിദേവനും അമ്യൂസ്മെന്റ് റൈഡ് അസി. കമ്മീഷണര്‍ കെ.വി.വേണുഗോപാലും ഉദ്ഘാടനം ചെയ്തു.
ലീഗല്‍ എയ്ഡ് സെന്റര്‍ ഉദ്ഘാടനം നിസാര്‍ അഹമ്മദും സേനോ ടു ഡ്രഗ് കാമ്പയിന് ഉദ്ഘാടനം ആര്.എല്‍. ബൈജുവും നിര്‍വഹിച്ചു. കണ്ണൂര്‍ കോര്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍, എ.കെ. നായര്‍, എംഡി എ ടു സെഡ് ഇവന്റ്സ് മനു എസ്. നായര്‍, ഡയറക്ടര്‍ രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നാലു മുതല്‍ രാത്രി ഒൻപതു വരെയാണ് പ്രദർശനം. ഫോൺ: 8848756337, 9446471316.