യു​ഡി​എ​ഫ് വ​നി​താ നേ​തൃ​സം​ഗ​മം
Friday, March 29, 2024 12:25 AM IST
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യി രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച മ​ഹി​ള ന്യാ​യ് - കൈ ​ത​രും അ​ഞ്ച് ഗ്യാ​ര​ണ്ടി വി​ശ​ദീ​ക​രി​ച്ച് യു​ഡി​എ​ഫ് വ​നി​താ നേ​തൃ​സം​ഗ​മം. വ​നി​താ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റോ​ഷ്നി ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി മ​ഹി​ളാ ന്യാ​യ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു സം​സാ​രി​ച്ചു.

പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ ഒ​രു സ്ത്രീ​ക്ക് പ്ര​തി​വ​ർ​ഷം ഒ​രു​ല​ക്ഷം രൂ​പ, കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​ന ങ്ങ​ളി​ൽ 50 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം അ​ങ്ക​ണ​വാ​ടി, ആ​ശാ​വ​ർ​ക്ക​ർ, സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന ജോ​ലി​യി​ലു​ള്ള വ​നി​ത​ക​ൾ​ക്ക് വേ​ത​നം ഇ​ര​ട്ടി​യാ​ക്കും , സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ഓ​ഫീ​സു​ക​ൾ, എ​ല്ലാ ജി​ല്ല​യി​ലും കു​റ​ഞ്ഞ​ത് ഒ​രു വ​നി​താ ഹോ​സ്റ്റ​ൽ.

രാ​ജ്യ​ത്തെ വ​നി​താ ഹോ​സ്റ്റ​ലു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കും എ​ന്നി​വ​യാ​ണ്‌ യു​ഡി എ​ഫ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന മ​ഹി​ളാ ന്യാ​യി​ലെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ വ​നി​ത നേ​തൃ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, നേ​താ​ക്ക​ളാ​യ ശ്രീ​ജ മ​ഠ​ത്തി​ൽ, കാ​ഞ്ച​ന മാ​ച്ചേ​രി, ര​ജ​നി ര​മാ​ന​ന്ദ്, സീ​ന​ത്ത്, 'ജ​യ​ശ്രീ, സ​ക്കി​ന തെ​ക്കി​ൽ, ഓ​മ​ന, ഷെ​മീ​മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.