തിരുവത്താഴ സ്മരണയിൽ പെ​സ​ഹാ ആ​ച​രി​ച്ചു
Friday, March 29, 2024 12:25 AM IST
ക​ണ്ണൂ​ർ: യേ​ശു​വി​ന്‍റെ തിരുവത്താഴ സ്മ​ര​ണ​യി​ല്‍ ക്രൈ​സ്ത​വ​ലോ​കം പെ​സ​ഹാ ആ​ച​ര‌ി​ച്ചു. യേ​ശു​ക്രി​സ്തു ത​ന്‍റെ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കു​ക​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും പൗ​രോ​ഹി​ത്യ​വും സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഓ​ർ​മ​യാ​ണ് പെ​സ​ഹാ തി​രു​നാ​ളി​ലൂ​ടെ ക്രൈ​സ്തവ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും ഭ​വ​ന​ങ്ങ​ളി​ല്‍ അ​പ്പം മു​റി​ക്ക​ലും ന​ട​ന്നു.

ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ന​ട​ന്ന പെ​സ​ഹാ​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ജോ​ർ​ജ് വ​ലി​യ മ​റ്റം, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രോ​ട്ട്, ഫാ. ​ജോ​ൺ മു​ണ്ടോ​ളി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​ക​ർ​മി​ക​ർ ആ​യി​രു​ന്നു.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​നും ഒ​ന്പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

ബ​ർ​ണ​ശേ​രി​യി​ൽ ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും തി​രു​വ​ത്താ​ഴ​പൂ​ജ​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യും ന​ട​ന്നു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി ബ​ർ​ണ​ശേ​രി​യി​ൽ​നി​ന്ന് തു​ട​ങ്ങി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് പീ​ഡ​സ​ഹ​ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ന​ഗ​രി കാ​ണി​ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 30 തി​ന് രാ​ത്രി 10.30 ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ. പെ​സ​ഹാ​ജാ​ഗ​രം, ദീ​പാ​ർ​ച്ച​ന, പെ​സ​ഹാ പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന​ജ​ല ആ​ശീ​ർ​വാ​ദം, ദി​വ്യ​ബ​ലി​യും ന​ട​ക്കും. 31 ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി (ഇം​ഗ്ലീ​ഷ്), 8.30 നു​ള്ള ദി​വ്യ​ബ​ലി​യോ​ടെ വി​ശു​ദ്ധ​വാ​ര​ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും.

ക​ണ്ണൂ​ർ ശ്രീ​പു​രം സെ​ന്‍റ് മേ​രീ​സ് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, അ​സി.​വി​കാ​രി ഫാ.​ജോ​ൺ​സ​ൺ മാ​രി​യ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ആ​രാ​ധ​ന​യും അ​പ്പം മു​റി​ക്ക​ൽ ശ്രൂ​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.