തി​യേ​റ്റ​ർ കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Thursday, March 28, 2024 9:24 PM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ടൗ​ണി​ലെ തി​യേ​റ്റ​ർ കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​ക്കോ​ട് ടൗ​ണി​ന് സ​മീ​പ​ത്തെ പു​ത്ത​ൻ​വീ​ട് സാ​ബു (36) ആ​ണ് മ​രി​ച്ച​ത്.

കോം​പ്ല​ക്‌​സി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് സാ​ബു​വി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ആ​ല​ക്കോ​ട്ടെ രാ​ജു-​ദേ​വ​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു (തി​രു​മേ​നി). മ​ക്ക​ൾ: ആ​ര​തി, അ​നു​ഷ്‌​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ജി, അ​മ്പി​ളി (തൃ​ശൂ​ർ), റാ​ണി (ചു​ഴ​ലി).