വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി
Thursday, March 28, 2024 1:50 AM IST
ചെ​മ്പേ​രി: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ്‌​സി​എ​ഫ്) ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന സം​ഗ​മം ചെ​മ്പേ​രി ആ​ർ​പി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തോ​മ​സ് ക​ള​പ്പു​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മാ​ത്യു ചെ​രു​വി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി മു​ണ്ട​യ്ക്ക​ൽ, മാ​ത്യു ചേ​രി​യ്ക്ക​ത്തൊ​ടു​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​വി​ലു​ള്ള വ​യോ​ജ​ന ക്ഷേ​മ പെ​ൻ​ഷ​ൻ പ്ര​തി​മാ​സം 5,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, വ​യോ​ജ​ന ക്ഷേ​മ ബോ​ർ​ഡ്‌ രൂ​പീ​ക​രി​ക്കു​ക, നി​രാ​ലം​ബ​രാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള വ​യോ​ജ​ന​മ​ന്ദി​ര​ങ്ങ​ൾ ന​വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ ഉ​ന്ന​യി​ച്ചു. നി​ല​വി​ലു​ള്ള സാ​മൂ​ഹി​കാ​വ​സ്ഥ​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് കു​ടി​യാ​ന്മ​ല പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​വി. ഹ​രി​യും മ​റ്റ് ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ, സു​രേ​ഷ്, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​രും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.