ഇ​രി​ട്ടി പോ​ളിക്ലി​നി​ക്ക് കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Thursday, March 28, 2024 1:49 AM IST
മ​ട്ട​ന്നൂ​ർ: വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും കു​ടും​ബ​ത്തി​നും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ചാ​വ​ശേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന ഇ​രി​ട്ടി പോ​ളി ക്ലി​നി​ക്കി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ചാ​വ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് അ​നു​വ​ദി​ച്ച 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഒ​രു കോ​ടി 18 ല​ക്ഷം രൂ​പ ചെല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടു​കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

2012ൽ ​ആ​ദ്യം കോ​ളി​ക്ക​ട​വി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക്ലി​നി​ക്ക് ഇ​പ്പോ​ൾ ഇ​രി​ട്ടി കീ​ഴൂ​രി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ സ്ഥ​ല​വും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്ന് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് തു​ക​യും അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള വി​മു​ക്ത​ൻ​മാ​ർ​ക്കും കു​ടും​ബ​ത്തി​നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന ചാ​വ​ശേ​രി ടൗ​ണി​ൽ സ്കൂ​ളി​നും വി​ല്ലേ​ജ് ഓ​ഫീ​സി​നും സ​മീ​പ​ത്താ​യാ​ണ് പു​തി​യ സ്വ​ന്തം കെ​ട്ടി​ടം പ​ണി​യു​ന്ന​ത്.​സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി എ​ൻ. തോ​മ​സ്, സെ​ൻ​ട്ര​ൽ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എം. ​പ​വി​ത്ര​ൻ, ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൽ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ, സെ​ക്ര​ട്ട​റി ല​ക്ഷ്മ​ണ​ൻ പു​ന്നാ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ കെ. ​നാ​രാ​യ​ണ​ൻ, മ​ട്ട​ന്നൂ​ർ മേ​ഖ​ലാ സെ​ക്ര​ട്ട​റി ശാ​ർ​ങ്ങ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.