മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു; ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് രോ​ഗ​ഭീ​തി​യി​ൽ
Wednesday, March 27, 2024 6:47 AM IST
പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന ജ​ലം രോ​ഗ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ശു​ചി​മു​റി മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള മ​ലി​ന​ജ​ല​മാ​ണ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ദി​വ​സ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

മ​ലി​ന ജ​ല​പൈ​പ്പ് പൊ​ട്ടി​യ​താ​ണ് കാ​ര​ണം. പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ദു​ർ​ഗ​ന്ധ​വു​മു​ണ്ട്. ഇ​തു​കാ​ര​ണം ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത് ക​ടു​ത്ത രോ​ഗ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന ഭീ​തി​യും ഉ​യ​രു​ന്നു​ണ്ട്.