കെ.​സു​ധാ​ക​ര​ൻ മ​ട്ട​ന്നൂ​രി​ലും പേ​രാ​വൂ​രി​ലും പ​ര്യ​ട​നം ന​ട​ത്തി
Wednesday, March 27, 2024 6:47 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു. കാ​ഞ്ഞി​ലേ​രി - പ​ട്ടാ​രി ഖാ​ദി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ,ശി​വ​പു​രം, മാ​ലൂ​ർ,അ​റ​യ​ങ്ങാ​ട്, കൊ​ള​ക്കോ​ട് , ചെ​ങ്ങോം, മ​ഞ്ഞ​ളാം​പു​റം, കേ​ള​കം, ചു​ങ്ക​ക്കു​ന്ന്, കൊ​ട്ടി​യൂ​ർ, അ​മ്പാ​യ​ത്തോ​ട്, അ​ട​യ്ക്കാ​ത്തോ​ട്, ക​ണി​ച്ചാ​ർ, മ​ണ​ത്ത​ണ, തൊ​ണ്ടി​യി​ൽ, പേ​രാ​വൂ​ർ, കാ​ക്ക​യ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, പേ​രാ​വൂ​ർ എ​സ് എ​ച്ച് കോ​ൺ​വെ​ന്‍റ്, സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ച​ർ​ച്ച്, ആ​യോ​ത്തു​ചാ​ൽ മാ​തൃ​ക ത​യ്യ​ൽ യൂ​ണി​റ്റ്, മ​ഞ്ഞ​ളാം​പു​റം സാ​ൻ​ജോ​സ് ച​ർ​ച്ച്, കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച്, കേ​ള​കം സെ​ന്‍റ് ജോ​ർ​ജ് വ​ലി​യ​പ​ള്ളി, സെ​ന്‍റ് മേ​രീ​സ് സു​നോ​റ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ള​കം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു.

മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ. ശി​വ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ , ശി​വ​പു​രം ജു​മാ മ​സ്ജി​ദ്, ത​ബ്ലീ​ഖ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശി​ച്ചു. പ്രാ​യ​ധി​ക്യ​ത്താ​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന​പു​ത്ത​ല​ത്ത് ജാ​ന​കി ടീ​ച്ച​ർ , അ​ന്ത​രി​ച്ച കാ​രാ​യി കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, കാ​ഞ്ഞ​രോ​ളി രാ​ഘ​വ​ൻ , കെ.​ഫ​സ​ൽ, സ​ത്താ​ർ ഇ​ടു​മ്പ, എ.​ജ​യ​രാ​ജ​ൻ, എം.​അ​ഷ്ക്ക​ർ, സി. ​ഭാ​ർ​ഗ​വ​ൻ, ബൈ​ജു വ​ർ​ഗീ​സ്, ജു​ബി​ലി​ചാ​ക്കോ,ലി​സി ജോ​സ​ഫ്, പി.​കെ ജ​നാ​ർ​ദ്ദ​ന​ൻ, പി.​സി രാ​മ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്‌ മ​ണ്ണാ​ർ​ക്കു​ളം, ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, സ​ണ്ണി വേ​ലി​ക്ക​ക​ത്ത്,വ​ർ​ഗീ​സ് ജോ​സ​ഫ്,ഷ​ഫീ​ർ ചെ​ക്കി​യാ​ട്ട്, കെ.​പി ന​മേ​ഷ് കു​മാ​ർ,സി ​ഹ​രി​ദാ​സ്, പി ​അ​ബൂ​ബ​ക്ക​ർ, റോ​യ് ന​മ്പു​ടാ​കം തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എം.​വി. ജ​യ​രാ​ജ​ൻ
ഇ​രി​ക്കൂ​റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ ഇ​ന്ന​ലെ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ചെ​ന്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്.

വെ​മ്പു​വ തെ​രേ​സ ഭ​വ​ൻ, കാ​ഞ്ഞി​ര​ക്കൊ​ല്ലി മു​സ്‌​ലിം പ​ള്ളി, വി​മ​ലാം​ബി​ക ദേ​വാ​ല​യം, മ​ണി​ക്ക​ട​വ് സെ​ന്‍റ്തോ​മ​സ് ഫൊ​റോ​ന ച​ർ​ച്ച്,കോ​ക്കാ​ട് കോ​ട​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. കും​ഭ​ങ്ങോ​ട്, ഉ​ളി​ക്ക​ൽ, ഉ​ളി​ക്ക​ൽ ടൗ​ൺ, മാ​ട്ട​റ, കാ​ലാ​ങ്കി, അ​റ​ബി, കോ​ളി​ത്ത​ട്ട്, ആ​ന​ക്കു​ഴി, ക​ല്ലം​തോ​ട്, പേ​ര​ട്ട , കു​ണ്ടേ​രി, തൊ​ട്ടി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശി​ച്ചു.
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി​വി ഗോ​പി​നാ​ഥ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, കെ.​ജി. ദി​ലീ​പ് തു​ട​ങ്ങി​യ​വ​ര​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എം.​വി. ജ​യ​രാ​ജ​ന്‍റെ പൊ​തു​പ​ര്യ​ട​ന പ​രി​പാ​ടി ഇ​ന്നാ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടി​ന് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നാ​ണ് പൊ​തു​പ​ര്യ​ട​നം ആ​രം​ഭി​ക്കു​ക.

സി. ​ര​ഘു​നാ​ഥ്
മു​ഴ​പ്പി​ല​ങ്ങാ​ട്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ് മു​ഴ​പ്പി​ല​ങ്ങാ​ട് മേ​ഖ​ല​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി. രാ​വി​ലെ കോ​മ​ത്ത് കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് ശ്രീ​കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്തെ വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ടി.​കെ.​ഡി മു​ഴ​പ്പി​ല​ങ്ങാ​ട്, റി​ട്ട.​കേ​ണ​ൽ കെ ​ഭാ​സ്ക​ര​ൻ, റി​ട്ട.​കേ​ണ​ൽ എം.​പി ശ്രീ​ജ​യ​ൻ തു​ട​ങ്ങി​യ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

മു​ഴ​പ്പി​ല​ങ്ങാ​ട്ടെ ബ​ലി​ദാ​നി സൂ​ര​ജി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം കൂ​ട​ക്ക​ട​വി​ൽ ബി​ജെ​പി കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. എ​ട​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ ബാ​ബു, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​മ​ടം മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ. ഷം​ജി​ത്ത് , ഷാ​ജി​മ, സി ​കെ ര​മേ​ശ​ൻ എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.