ഡോ. ​ഡൊ​മി​നി​ക് തോ​മ​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, March 27, 2024 6:47 AM IST
ശ്രീ​ക​ണ്ഠ​പു​രം: 32 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ശ്രീ​ക​ണ്ഠ​പു​രം എ​സ് ഇ ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡൊ​മി​നി​ക് തോ​മ​സി​ന് കോ​ള​ജ് സ്റ്റാ​ഫ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ .​ജോ​ബി കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വും ക​രി​മ്പം കേ​യി സാ​ഹി​ബ് ട്രെ​യി​നി കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ .​ടി പി ​അ​ഷ്‌​റ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​യ്യ​ന്നൂ​ർ കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, കേ​ര​ള എ​യ്ഡ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെ​ംബർ എ​ന്നീ നി​ല​ക​ളി​ൽ ഡോ. ​ഡൊ​മി​നി​ക് തോ​മ​സ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന, കോ​ള​ജ് മാ​നേ​ജ​ർ വി​നി​ൽ വ​ർ​ഗീ​സ്, മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ .വി.​ഡി. ജോ​സ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ​ൻ , ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജെ. സ​ജേ​ഷ്, അ​ൺ എ​യ്ഡ​ഡ് വി​ഭാ​ഗം അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ കെ.​ബി. ബി​നീ​ഷ് , ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് കെ.​പി. ഫാ​യി​സ്, സ്റ്റാ​ഫ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​വി.​പ്ര​ദീ​പ്, സെ​ക്ര​ട്ട​റി കെ.​ദീ​പു ജോ​സ്, പി.​ജി റെ​പ്ര​സ​ന്‍റേ​റ്റീ​വ് മ​രി​യ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഡൊ​മി​നി​ക് തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.