പി​ജി വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, March 26, 2024 10:29 PM IST
കൂ​ത്തു​പ​റ​മ്പ്: കോ​ള​ജ്‌ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ്‌ മ​രി​ച്ചു. കോ​ഴി​ക്കോ​ട്‌ യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ എം​എ ഹി​സ്റ്റ​റി ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ ര​തീ​ഷ് റോ​ഡി​ലെ പ്ര​തീ​ക്ഷ​യി​ൽ ഇ​ബ്രാ​ഹിം-​നൗ​ഷീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റാ​നി​യ ഇ​ബ്രാ​ഹിം (22) ആ​ണ്‌ മ​രി​ച്ച​ത്‌.

ഇ​ന്ന​ലെ രാ​വി​ലെ ഹോ​സ്റ്റ​ലി​ൽ നി​ന്നും കോ​ള​ജി​ലേ​ക്ക്‌ പോ​കാ​നി​റ​ങ്ങു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഞാ​യ​റാ​ഴ്‌​ച ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്‌ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്‌ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ബി​എ ഹി​സ്റ്റ​റി റാ​ങ്ക്‌ ജേ​താ​വു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‌ ശേ​ഷം മൃ​ത​ദേ​ഹം കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്നു രാ​വി​ലെ ആ​റാം​മൈ​ൽ മൈ​താ​ന​പ്പ​ള്ളി​യി​ൽ. സ​ഹോ​ദ​രി: ഫാ​ത്തി​മ.