വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഖ​ത്തീ​ബി​ന് ദാ​രു​ണാ​ന്ത്യം
Tuesday, March 26, 2024 10:29 PM IST
കാ​ക്ക​യ​ങ്ങാ​ട്: സ്കൂ​ട്ട​ർ ഓ​ട്ടോ ടാ​ക്സി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഖ​ത്തീ​ബി​ന് ദാ​രു​ണാ​ന്ത്യം. പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി മ​ഹ​ല്ല് ഖ​ത്തീ​ബ് മു​സ​മ്മി​ൽ ഫൈ​സി ഇ​ർ​ഫാ​നി​യാ​ണ് (34) മ​രി​ച്ച​ത്. തി​ല്ല​ങ്കേ​രി കാ​വു​മ്പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

വേ​ങ്ങാ​ട് ഊ​ർ​പ്പ​ള്ളി​യി​ലെ ഭാ​ര്യ വീ​ട്ടി​ൽ​നി​ന്ന് മു​രി​ങ്ങോ​ടി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ഓ​ട്ടോ ടാ​ക്സി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചെ​റു​കു​ന്ന് മാ​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ മു​സ​മ്മി​ൽ ഇ​ർ​ഫാ​നി ക​ണ്ണാ​ടി​പ്പ​റ​മ്പ് ജു​മാ മ​സ്ജി​ദി​ലാ​ണ് ആ​ദ്യം ഖ​ത്തീ​ബാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. 2022 മു​ത​ൽ മു​രി​ങ്ങോ​ടി മ​ഹ​ല്ലി​ൽ ഖ​ത്തീ​ബാ​ണ്. മാ​ക്കു​ന്ന് ദാ​റു​ൽ അ​ബ്റാ​റി​ൽ ഇ​ബ്രാ​ഹിം മു​സ്‌​ലി​യാ​ർ-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഖ​ദീ​ജ (ഊ​ർ​പ്പ​ള്ളി). മ​ക​ൻ: മു​ജ്ത്ത​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഷൂ​ദ്, മു​ബ​ഷി​ർ, മു​ഹ്സി​ൻ. ക​ബ​റ​ട​ക്കം പി​ന്നീ​ട്.