പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യെ സ്ഥി​ര തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു
Tuesday, March 26, 2024 8:09 AM IST
പ​ന​ത്ത​ടി: കോ​ളി​ച്ചാ​ലി​ലെ പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള സ്ഥി​ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ല​വി​ള​ക്ക് തെ​ളി​ച്ചു. വി​കാ​രി ജ​ന​റാ​ളും കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി​യു​മാ​യ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ൽ അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ന്‍റെ ഡി​ക്രി ദി​വ്യ​ബ​ലി മ​ധ്യേ വാ​യി​ച്ചു. തു​ട​ർ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സ​ന്ദേ​ശം ന​ല്കി.

പാ​ണ​ത്തൂ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് ചെ​രി​യം​പു​റ​ത്ത്, അ​ടോ​ട്ടു​ക​യം പ​ള്ളി വി​കാ​രി ഫാ.​മൈ​ക്കി​ൾ മ​ഞ്ഞ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.2020 ഡി​സം​ബ​ർ എ​ട്ടു മു​ത​ൽ താ​ത്കാ​ലി​ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന പ​ള്ളി​യി​ലേ​ക്ക് വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​പോ​ലും നി​ര​വ​ധി തീ​ർ​ത്ഥാ​ട​ക​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങു​ക​ൾ​ക്ക് പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് വാ​ര​ണ​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ജി​തി​ൻ പു​ന്ന​ശേ​രി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി. ദേ​വ​സ്യ വ​ടാ​ന, ട്ര​സ്റ്റി​മാ​രാ​യ ജി​ജി, ജോ​യി, സ​ണ്ണി, ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു.

എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും പ്ര​ത്യേ​ക തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​നും ഊ​ട്ടു​നേ​ർ​ച്ച​യും ഇ​വി​ടെ ന​ട​ന്നു​വ​രു​ന്നു​ണ്ട്. പു​ത​പ്പ് നേ​ർ​ച്ച, കു​ട നേ​ർ​ച്ച, പു​ഷ്പ​വ​ടി നേ​ർ​ച്ച, ഊ​ട്ടു​നേ​ർ​ച്ച തു​ട​ങ്ങി​യ പ്ര​ത്യേ​ക നേ​ർ​ച്ച കാ​ഴ്ച​ക​ളും വി​ശ്വാ​സി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്നു.